മലപ്പുറത്ത് അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു : പൂർവ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയ് (26) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്
 
                        മലപ്പുറം: മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവ വിദ്യാർഥിയെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയ് (26) ആണ് മലപ്പുറം സൈബർ പൊലീസിന്റെ പിടിയിലായത്.
മലപ്പുറം അഡീഷനൽ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ഈ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിയായിരുന്നു പിടിയിലായ ബിനോയ്. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            