സംഗീത നാടക അക്കാദമി അമച്വർ നാടകോത്സവത്തിന് കോട്ടക്കലിൽ തുടക്കം
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടകോത്സവത്തിന് തുടക്കം.കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടിക്ക് കൊടിയേറി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കാസർകോട് വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച "ഏല്യ' നാടകം അരങ്ങേറി.
നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ അധ്യക്ഷയായി. അക്കാദമി അംഗവും നർത്തകിയുമായ വി പി മൻസിയ, കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ, ടി കബീർ, സനില പ്രവീൺ, നിമിഷ സലീം, കെ പത്മനാഭൻ, എം എസ് മോഹനൻ എന്നിവർ സംസാരിച്ചു.
ബുധൻ വൈകിട്ട് 6.30ന് കോഴിക്കോട് ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിക്കുന്ന "കൊതി' നാടകം അരങ്ങേറും. യുറീക്ക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന നാടകോത്സവം 22ന് സമാപിക്കും.

