തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക്
കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശി നടരാജന്. ഇയാൾ 10 ടിക്കറ്റ് വാങ്ങിയതായാണ് വിവരം. വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്.
TE 230662 എന്ന നമ്പറിനാണ് ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് . കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്.
റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നടത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു.ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്.