ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മർദ്ദിച്ചു ; കേസെടുത്ത് പോലീസ്
വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചത്
മലപ്പുറം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരമർദ്ദനം.സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സു നിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനെയാണ് ഇതര സംസ്ഥാന തൊഴിലാളി മർദ്ദിച്ചത്.
സെപ്റ്റംബർ ഒന്നിന് വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.
കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

