നിപ : 24 സാമ്പിളുകൾ നെഗറ്റീവ്; ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു
ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത് .മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്
കോഴിക്കോട്: കോഴിക്കോട് നിന്നും പരിശോധനയ്‌ക്കയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.
ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്‌തികരമാണ്. സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ കോർ കമ്മിറ്റി യോഗം ചേർന്നു.

