headerlogo
recents

നമ്പർ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ലാതെ സംസ്ഥാനത്ത് എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു

കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ കേരളത്തിലെത്തിയത്

 നമ്പർ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ലാതെ സംസ്ഥാനത്ത് എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു
avatar image

NDR News

22 Sep 2023 05:05 PM

കൊച്ചി: നമ്പർ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ലാതെ സംസ്ഥാനത്ത് എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ഓഗസ്റ്റ് ഒന്നിനായിരുന്നു യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഫോർട്ട് കൊച്ചിയിൽ എത്തിയ കാർ പൊലീസ് പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

     കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്.ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു.

     നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകിയിരുന്നു.

NDR News
22 Sep 2023 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents