കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്വീകരണം നൽകി
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്ഡ് അസോസിയേഷൻ കേരള റീജിയണും മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേ ഭാരത് ട്രെയിനിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്ഡ് അസോസിയേഷൻ കേരള റീജിയണും മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി സ്വീകരണം നൽകി. ആദ്യ യാത്രയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ മലബാർ റെയിൽവേ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബുവും ലോക്കോ പൈലറ്റിന് മർഡാക് പ്രസിഡന്റ് എം.പി. മൊയ്തീൻ കോയയും പൊന്നാട അണിയിച്ചു.
കോൺഫെഡറേഷൻ വർക്കിംഗ് ചെയർമാനും കേരള റീജിയൻ പ്രസിഡന്റുമായ ഷെവലിയാർ സി. ചാക്കുണ്ണി, ദേശീയ കൺവീനർ ടി.പി. വാസു, ഗോവ കൺവീനർ കെ. ജോയ് ജോസഫ്, ഹോൾസെയിൽ ഫ്രൂട്ട്സ് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് പി. അബ്ദുൽ റഷീദ്, മാർഡാക് വർക്കിംഗ് ചെയർമാൻ സകരിയ പള്ളികണ്ടി എന്നിവർ നേതൃത്വം നൽകി.
സ്വീകരണത്തിനായി എത്തിയവർക്ക് മധുര പലഹാരം വിതരണം ചെയ്തു. യാത്രക്കാരൻ അനുഭവിക്കുന്ന പ്രയാസങ്ങളും ആവശ്യങ്ങളും ചടങ്ങിനെത്തിയ എം.കെ. രാഘവൻ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.

