വടകര മുൻ എംഎൽഎ എം കെ പ്രേമനാഥ് അന്തരിച്ചു
പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: വടകര മണ്ഡലത്തിൻ്റെ മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വെെസ് പ്രസിഡന്റുമായ അഡ്വ. എം കെ പ്രേമനാഥ് അന്തരിച്ചു.74 വയസ്സായിരുന്നു .
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2006-2011 കാലത്താണ് വടകര മണ്ഡലത്തിൽ നിന്നും സഭയിലെത്തുന്നത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്.