headerlogo
recents

നിപ ഭീതി ഒഴിയുന്നു ; 9 വയസ്സുകാരനടക്കം രണ്ടുപേരുടെ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി

മുൻപ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോൾ ആശുപത്രി വിടുന്നത്

 നിപ ഭീതി ഒഴിയുന്നു ; 9 വയസ്സുകാരനടക്കം രണ്ടുപേരുടെ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി
avatar image

NDR News

29 Sep 2023 09:22 AM

കോഴിക്കോട് : വളരെ ആശങ്ക ഉയർത്തിയ നിപ്പാ കോഴിക്കോട് ജില്ലയിൽ നിന്ന് വിട്ടൊഴിയുന്നു . വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. ഇരുവരും ഇന്ന് ആശുപത്രി വിടും. 

   മുൻപ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോൾ ആശുപത്രി വിടുന്നത്. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. 

NDR News
29 Sep 2023 09:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents