headerlogo
recents

പേരാമ്പ കല്ലോട് ബസിടിച്ച് റോഡിൽ തെറിച്ചു വീണ് സ്ക്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ ആണ് മരിച്ചത്.

 പേരാമ്പ കല്ലോട് ബസിടിച്ച് റോഡിൽ തെറിച്ചു വീണ് സ്ക്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
avatar image

NDR News

03 Oct 2023 04:16 PM

പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി പാതയിൽ ബസിടിച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ മധ്യവയസ്ക മരിച്ചു. മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ ആണ് മരിച്ചത്. അൻപത്തിയൊന്ന് വയസ്സായിരുന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂർ റോഡ് ജംഗ്ഷനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്.

 

പേരാമ്പ്രയിൽ നിന്ന് ഭർത്താവുമൊപ്പം സ്ക്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് നദാഷ ബസാണ് ഇടിച്ചത്. ബസ് തട്ടി വീണ യുവതിയുടെ ദേഹത്ത്കൂടെ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പോലീസ് സ്ഥലത്തെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മക്കൾ: അനുഷി, ഐശ്വര്യ.

NDR News
03 Oct 2023 04:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents