കലയെ ജനകീയ മാക്കിയ ചടുലശബ്ദ ഭാവമാണ് റംല ബീഗം -മാപ്പിള കലാഅക്കാദമി
റംല ബീഗം അനുസ്മരണവും നടുവണ്ണൂർ മേഖല സംഗമവും നടത്തി
നടുവണ്ണൂർ: ചടുല ശബ്ദ ഭംഗിയിലുടെ മാപ്പിള കലയെ ജനകീയമാക്കിയ കലാകാരിയാണ് റംല ബീഗം. ഗായികയോടപ്പം കാഥിക കൂടിയായ ബീഗം പഴയ കാലത്ത് നില നിന്നിരുന്ന അനാചാരങ്ങൾക്കെതിരായി ശബ്ദമുയർത്തിയത് പാട്ടിലൂടെയും കഥാപ്രസംഗത്തിലൂടെയുമാണന്ന് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ അഭിപ്രായപ്പെട്ടു.
റംല ബീഗം അനുസ്മരണവും നടുവണ്ണൂർ മേഖല സംഗമവും എ.കെ. തറുവൈ ഹാജി ഉദ്ഘാടനം ചെയ്തു. അക്കാദമി ജില്ലാ സെക്രട്ടറി വി.എം.അഷറഫ് അധ്യക്ഷത വഹിച്ചു. അക്കാദമി പേരാമ്പ്ര ചാപ്റ്റർ സെക്രട്ടറി എൻ.കെ. മുസ്തഫ, എൻ.എ. ഹാജി, ബഷീർ കുന്നുമ്മൽ, അഷറഫ് നാറാത്ത്, വി.പി. മുഹമ്മദ് മാസ്റ്റർ, ഷംസുദ്ദീൻ കക്കാട്, മുജീബ് കോമത്ത് , തച്ചോളി കുഞ്ഞബ്ദുള്ള, ടി.കെ.നൗഷാദ് എന്നിവർ സംസാരിച്ചു. കെ.ടി.കെ. റഷീദ് സ്വാഗതവും, മജീദ് ഡീലക്സ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന റംല ബീഗം ഇശൽവിരുന്നിന് കെ. നൗഫൽ, ഷമീർ മേപ്പയ്യൂർ, ഷമീർ നടവണ്ണൂർ, സുബൈർ കൂരാച്ചുണ്ട്, റംല കുന്നുമ്മൽ, ടി. ബഷീർ. എന്നിവർ നേതൃത്വം നൽകി.

