headerlogo
recents

മണിപ്പൂർ സംഘർഷം; ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവച്ചു

മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു

 മണിപ്പൂർ സംഘർഷം; ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവച്ചു
avatar image

NDR News

05 Oct 2023 03:03 PM

ഇംഫാൽ: മണിപ്പൂരിൽ ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സംഘർഷമേഖലയിൽ വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം ഉണ്ടായ മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു.

    മണിപ്പുരിൽ രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വിട്ടയച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്തെയ് വിഭാഗവും ആവശ്യപ്പെട്ടു.

NDR News
05 Oct 2023 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents