ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും കായിക പരിശീലനം ഊർജിതമാക്കും :മന്ത്രി വി അബ്‌ദുറഹ്‌മാൻ
റവന്യു ജില്ലാ സ്‌കൂൾ കായികമേള മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുക യായിരുന്നു മന്ത്രി.

കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കായികമേള മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുക യായിരുന്നു മന്ത്രി.
അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മൈക്രോ ലെവൽ കായിക പ്രവർത്തനങ്ങൾക്ക് തുക നീക്കി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന സിന്തറ്റിക് ട്രാക്കില്‍ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. പുതിയ പദ്ധതികള്‍ കായിക മേഖലയുടെ വളര്‍ച്ചക്കായി നടപ്പിലാക്കും. പുതിയ കായിക നയം ഇതിന് വഴിത്തിരിവാകും.
500 കോടിയോളം രൂപയുടെ കായിക അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയിലും സിന്തറ്റിക് ട്രാക്കുകള്‍ അടക്കുമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ഡി. ഇ.ഒ കെ.എസ് ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തുകളിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും. ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും കായിക പരിശീലനം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.