47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്‌ക്കാണ് പുരസ്കാരം
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു . ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിക്ക് ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരത്തിന് അർഹനായത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പുരസ്കാരത്തിന് അർഹമായ ‘ജീവിതം ഒരു പെൻഡുലം’ എന്ന പുസ്തകം ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ്. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളത്. ഇത്ര ബൃഹത്തായ ആത്മകഥ അപൂർവമെന്നും ജൂറി വിലയിരുത്തി.
വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

