headerlogo
recents

കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോര്‍പറേഷന്റെ വീഴ്ചയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം ; മേയര്‍ ബീന ഫിലിപ്പ്

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ പറഞ്ഞു

 കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോര്‍പറേഷന്റെ വീഴ്ചയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം ; മേയര്‍ ബീന ഫിലിപ്പ്
avatar image

NDR News

09 Oct 2023 12:14 PM

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തം കോര്‍പറേഷന്റെ വീഴ്ചയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ പറഞ്ഞു. പ്ലാന്റില്‍ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും മേയര്‍ പ്രതികരിച്ചു. 

      സംഭവത്തില്‍ ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. തീപിടുത്ത കാരണം കണ്ടെത്താനാണ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നത്. മാലിന്യ പ്ലാന്റിന്റെ സമീപത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നത് എന്ന് കെഎസ്ഇബി കോര്‍പ്പറേഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

   കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

NDR News
09 Oct 2023 12:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents