കേരളത്തിൽ ആദ്യമായി ത്രീഡി പ്രിൻ്റിംഗിലൂടെ നിർമിച്ച കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ത്രീഡി പ്രിൻ്റിംഗിലൂടെ നിർമിച്ച 'അമേസ് 28’ എന്ന് പേരിട്ട കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. 380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ഒറ്റ മുറി കെട്ടിടമാണ് അമേസ് 28. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് ചെന്നൈ ഐ ഐ ടിയിലെ ചില മുൻ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ത്വാസ്ത 28 ദിവസം കൊണ്ടാണ് നിർമ്മിതി കേന്ദ്രം കാമ്പസിൽ കെട്ടിടം നിർമ്മിച്ചത്.ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.