കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡന്റിനെ സസ്പെൻഡ് ചെയ്തു
വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിയായ സിഐഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡന്റ് നവീനെ സസ്പെൻഡ് ചെയ്തു. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂർ വിമാനത്താവളംവഴി 60 തവണ സ്വർണം കടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
കള്ളക്കടത്തിൽ നവീന് പങ്കുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് പോലീസ് ഇയാളെ പ്രതി ചേർത്തു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.