കടിയങ്ങാട്ട് വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരച്ചിലിനിടയിൽ ഇന്ന് രാവിലെയോടെ മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു

പേരാമ്പ്ര: ഇന്നലെ കടിയങ്ങാട് വച്ച് കാണാതായ കരിങ്കണ്ണി കുന്നുമ്മൽ കുഞ്ഞിച്ചൻ (85) എന്നയാളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെ കുളക്കണ്ട ഭാഗത്ത് പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതലാണ് ഇയാളെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ ഇന്ന് രാവിലെയോടെ മൃതദേഹം പുഴയിൽ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്സ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പരേതയായ ദേവിയാണ് ഭാര്യ.പത്മജ സുമ, രമ, പ്രേമജൻ , പ്രീത, പ്രവീൺ, എന്നിവർ മക്കളാണ്. മരുമക്കൾ : ബാലൻ, വേലായുധൻ, രാജൻ, ബിജു, അജിത, ശ്രുതി. സംസ്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ നടക്കും.