headerlogo
recents

എഴുത്തുകാരൻ പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ അന്തരിച്ചു

എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ "സന്ധ്യ' യിൽ ആയിരുന്നു അന്ത്യം

 എഴുത്തുകാരൻ പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ അന്തരിച്ചു
avatar image

NDR News

17 Oct 2023 11:01 AM

കൊച്ചി : പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ സാനു അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ "സന്ധ്യ' യിൽ ആയിരുന്നു അന്ത്യം. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട്‌ അഞ്ചിന്‌ രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.

      തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി മാധവൻ വക്കീലിന്റെ മൂന്നാമത്തെ മകളാണ്‌. മക്കൾ: എം എസ് രഞ്‌ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട്), എം എസ് രേഖ, ഡോ. എം എസ് ഗീത (റിട്ട. അധ്യപിക സെന്റ് പോൾസ് കോളേജ്, ഹിന്ദി വിഭാഗം മേധാവി), എം എസ് സീത (സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്, വിമൻ ആൻഡ്‌ ചൈൽഡ് ഡവലപ്‌മെന്റ്‌), എം എസ്. ഹാരിസ് (ദുബായ്, എൻജിനീയർ). 

    മരുമക്കൾ: സി വി മായ, സി കെ കൃഷ്‌ണൻ (ഇൻഡ്യൻ അലൂമിനിയം കമ്പനി), പി വി ജ്യോതി (റിട്ട മുനി. കോർപ്പറേഷൻ സെക്രട്ടറി), മിനി (ദുബായ്).

NDR News
17 Oct 2023 11:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents