37.70 ലക്ഷം വില മതിക്കുന്ന സ്വർണമിശ്രിതം പിടിച്ചു
ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽ നിന്ന് ചൊവ്വാഴ്‌ച സ്വർണ്ണം പിടിച്ചെടുത്തത്

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് 37.70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതം പിടിച്ചു. തുടർച്ചയായ രണ്ടാം ദിവസവമാണ് സ്വർണ കള്ളക്കടത്ത് പിടിച്ചെടുത്തത്. തിങ്കളാഴ്‌ച മൂന്ന് കേസുകൾ എടുത്തിരുന്നു.
ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽ നിന്ന് ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ വിലമതിക്കുന്ന 874 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണമിശ്രിതം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം.