സാംസ്കാരിക പ്രവര്‍ത്തകൻ ഡോ. പി കെ മോഹന്‍ ലാല്‍ അന്തരിച്ചു
ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ പ്രഥമ ഡയറക്ടറായിരുന്നു

തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ ലാല്‍ അന്തരിച്ചു. 78 വയസ്സായിരുന്നു.ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ പ്രഥമ ഡയറക്ടറായിരുന്നു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയുള്ള സ്വവസതിയിലാണ് അന്ത്യം.
മുന്‍ ആയുര്‍വേദ മെഡിക്കൽ എജ്യൂക്കേഷന്‍ ഡയറക്ടറായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം എന്ന പുസ്തകമടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം.