തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ബസ്സിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
 
                        തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ ബസ്സിൽ തൂങ്ങിമരിച്ച നിലയിൽ. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ ഒതുക്കിയിട്ടിരുന്ന ബസിലാണ് മൃതദേഹം കണ്ടത്. പ്രശാന്ത് രണ്ടാഴ്ച യായി ജോലിക്കെത്തിയിരുന്നില്ല.
ബസ്സിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            