പത്മരാജൻ അവാർഡുകൾ സമ്മാനിച്ചു
പ്രഥമ 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും ചടങ്ങിൽ വിതരണം ചെയ്തു

തിരുവനന്തപുരം: ഈ വർഷത്തെ പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. സംവിധായകൻ പത്മരാജൻറെ പേരിലുള്ള പത്മരാജൻ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ സഹകരണത്തോടെ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ ചടങ്ങ് നടന്നു.
പ്രഥമ 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി ജെ ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജൻ പുരസ്ക്കാരം ഏറ്റുവാങ്ങി.
സംവിധായകൻ ടി വി ചന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു. ഈ വർഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിൻറെ ആദ്യ നോവലായ 'പൊനം' ആണ് അവാർഡിനർഹമായത്.