അന്തർ ദേശീയ അംഗീകാരത്തിൽ തിളങ്ങി കേരളത്തിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻ
ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്
തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.
എത്നിക്ക് ക്യൂസീൻ , എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

