headerlogo
recents

മണ്ണാർക്കാട് കുട്ടികളെയും അധ്യാപകനെയുമടക്കം നിരവധി പേരെ പേപ്പട്ടി ആക്രമിച്ചു

സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി

 മണ്ണാർക്കാട് കുട്ടികളെയും അധ്യാപകനെയുമടക്കം നിരവധി പേരെ പേപ്പട്ടി ആക്രമിച്ചു
avatar image

NDR News

06 Nov 2023 06:26 PM

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയിലെ കല്ലടി അബ്ദുഹാജി ഹൈസ്ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. 

      അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

NDR News
06 Nov 2023 06:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents