പുതിയൊട്ടുമുക്കിൽ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി
ക്യാമ്പിന്റെ ഉത്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ വിലാസിനി ഉത്ഘാടനം ചെയ്തു
അവിടനല്ലൂർ : പുതിയൊട്ടുമുക്ക് സൃഷ്‌ട്ടി കലാ കായിക വേദിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സ്നേഹസ്പർശം ഇഖ്റ ഹോസ്പ്പിറ്റലിന്റെയും ,മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെയും സഹകരണത്തോടെ ജീവിത ശൈലി -വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി .
ആതുര സേവന രംഗത്തും സാമൂഹ്യരംഗത്തും സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന പുതിയൊട്ടു മുക്കിലെ സൃഷ്‌ട്ടി കലാ വേദിയുടെ ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത് .
ക്യാമ്പിന്റെ ഉത്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ വിലാസിനി ഉത്ഘാടനം ചെയ്തു .പഞ്ചായത്ത് മെമ്പർ ടി .എം .രഘുത്തമൻ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെമ്പർ ബുഷ്‌റമുച്ചുട്ടിൽ ,എംകെ .അബ്ദുസ്സമദ് ,ബൈജു കൊല്ലൻകണ്ടി, ബാബു കെ എം , നരിക്കോട്ടു പോക്കർകുട്ടി,ഷാജി പി .കെ ,രജീഷ് വി .പി,ശ്രീധരൻ ടി കെ ,ഹാരിസ് കെ .കെ .സുരേഷ് ,മുസ്തഫ ഇപി .സന്തോഷ് പ്രസംഗിച്ചു .

