പെരുവണ്ണാമുഴിയിൽ വിനോദസഞ്ചാരികളെ തടഞ്ഞു മർദ്ദിച്ച പ്രതിയെ ജില്ലയിൽ നിന്ന് പുറത്താക്കി
മുതുകാട് മഞ്ഞിലത്തിൽ അഖിൽ ബാലനാണ് ഹൈക്കോടതിയുടെ വിലക്ക്
പേരാമ്പ്ര: പെരുവണ്ണാമുഴിയിൽ വിനോദസഞ്ചാരത്തിൽ എത്തിയ യുവതിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വാഹനം തല്ലി ത്തകർക്കുകയും ചെയ്ത മുതുകാട് സ്വദേശിയെ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി കോടതി ഉത്തരവ്. ഹൈക്കോടതിയുടെ താണ് ഉത്തരവ്. മുതുകാട് മഞ്ഞിലത്തിൽ അഖിൽ ബാലനാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
പെരുവണ്ണാമൂഴി ഡാം സൈറ്റ് സന്ദർശിക്കാൻ എത്തിയ വിനോദ സഞ്ചാരിയായ യുവതിയും കുടുംബവും സഞ്ചരിച്ച കാർ ആണ് വഴിയിൽ തടഞ്ഞുനിർത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി അറസ്റ്റിൽ ആവുകയായിരുന്നു.
30 ദിവസത്തെ റിമാൻഡിന് ശേഷം കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിന് കർശന വ്യവസ്ഥകളാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത് എന്നുള്ളതാണ് പ്രധാന ജാമ്യവ്യവസ്ഥ. പ്രതിയും സംഘവും മുതുകാട് എന്ന സ്ഥലത്ത് നിരന്തരം അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൊതുജന സമാദാനത്തിന് ലംഘനം വരുത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച് പെരുവണ്ണാമുഴി പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. നിലവിൽ ഇയാൾ നാല് ക്രിമിനൽ ക്രേസുകളിലെ പ്രതിയാണ്.

