പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം ; മഹാരാജാസ് കോളേജ് പരീക്ഷാ കൺട്രോളർക്ക് താക്കിത്
പരീക്ഷാ കൺട്രോളറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ.
തിരുവനതപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജിലെ പരീക്ഷാ കൺട്രോളർക്ക് താക്കിത്. പരീക്ഷാ കൺട്രോളറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിലയിരുത്തി.
കണ്‍ട്രോളര്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു എന്ന് ഡയറക്ടര്‍ വ്യക്തമാക്കി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് തെറ്റായി പ്രസിദ്ധീകരിച്ച വിഷയത്തിലാണ് താക്കീത്. സോഫ്റ്റ്‌വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം.
പിഴവ് കണ്ടെത്തിയിട്ടും തിരുത്താത്തതിരുന്ന നടപടി തെറ്റാണെന്നും ഇതോടു കൂടി കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി എന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി. ഇത്തരം പിഴവ് ആവർത്തിക്കരുതെന്ന് പരീക്ഷാ കൺട്രോളർക്ക് കർശന നിർദേശം നൽകി.

