headerlogo
recents

ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി

മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

 ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി
avatar image

NDR News

13 Nov 2023 11:26 AM

കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്.

      കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് സമദ് മൊഴി കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിനായി പുറപ്പെട്ടു. 

     കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

NDR News
13 Nov 2023 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents