headerlogo
recents

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ രോഗം ബാധിച്ച് അവശ നിലയിലെന്ന് വ്യാജ പ്രചരണം

വ്യാജ പ്രചാരണത്തിൽ നിമയനടപടിയെന്ന് ഹരിശങ്കർ ഐപിഎസ്

 ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ രോഗം ബാധിച്ച് അവശ നിലയിലെന്ന് വ്യാജ പ്രചരണം
avatar image

NDR News

14 Nov 2023 04:55 PM

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതരമായ രോഗം ബാധിച്ച് അവശനില എന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. സോഷ്യൽ മീഡിയയിലെ തുടർച്ചയായുള്ള വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ് രംഗത്തെത്തി. ശബരിമല സ്ത്രീ പ്രവേശനത്തിന് വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി. വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. 

      പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിത്. ഫെയ്സ് ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയെടുക്കും. ഇത് നിയമനടപടി അർഹിക്കുന്ന പ്രവണത തന്നെയാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തേണ്ടതാണ്. തന്നെപ്പറ്റി ഒരു വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മറ്റേതോ ഒരു വ്യക്തി ഇതിനെപ്പറ്റി ഒരു വിഡിയോ കണ്ടന്റ് ചെയ്തതായും അറിയുന്നു. ഇവയെല്ലാം പരിശോധിച്ച് നിയമ നടപടി എടുക്കുമെന്നും ഹരിശങ്കർ വ്യക്തമാക്കുന്നു.

NDR News
14 Nov 2023 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents