പാലക്കാട് ട്രെയിന്‍ പാളം തെറ്റി ഉണ്ടായ ഗതാഗത പ്രശ്നം പരിഹരിച്ചു
മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു

പാലക്കാട് : ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം മൂന്നരമണിക്കൂര്‍ കൊണ്ട് പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് പാളം തെറ്റി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറാണ് പാളം തെറ്റിയത്.നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രെയിൻ റെയില്‍വെ സ്റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്തായിരുന്നു പാളം തെറ്റിയത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.