പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ജീവിതശൈലി ബോധവൽക്കരണ ക്ലാസ് നടത്തി
ഉദ്ഘാടനം ഡി.വൈ.എസ്.പി കുഞ്ഞിമൊയീൻ കുട്ടി നിർവ്വഹിച്ചു
പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായ് ജീവിത ശൈലീ രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലോക പ്രമേഹ രോഗ ദിനാചരണത്തിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനിൽ വെച്ച് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി കുഞ്ഞിമൊയീൻ കുട്ടി നിർവ്വഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എൻ.ഡി.സി മെഡിക്കൽ ഓഫീസർ ഡോ:ജാസർ മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, എസ്.ഐ യൂസഫ് വി എന്നിവർ സംസാരിച്ചു.

