headerlogo
recents

തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിനാണ് തീപ്പിടുത്തം ഉണ്ടായത്.

 തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു
avatar image

NDR News

18 Nov 2023 11:56 AM

 തൊട്ടിൽപാലം  : തൊട്ടിൽപാലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിന് തീപിടിച്ചു. ബെംഗളൂരുവിൽ നിന്ന് വരികയായി രുന്ന ബസിന്റെ ടയറിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.  രാവിലെ 6.45ഓടെയായിരുന്നു അപകടം.

  ബെംഗളൂരുവിൽ നിന്ന് അയ്യപ്പഭക്തർ വരികയായിരുന്ന വാഹനത്തിന്റെ ടയറിലാണ് തീപിടിത്തമുണ്ടായത്. ഇന്ധന ടാങ്കിനോട് ചേർന്നുള്ള ടയറിനാണ് തീപിടിച്ചത്. പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി തീർത്ഥാടകരെ പുറത്തിറക്കുകയായിരുന്നു.

  നാദാപുരം ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്‌. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ടയർ മാറ്റിയ ശേഷം തീർത്ഥാടകർ യാത്ര പുനരാരംഭിച്ചു. വൻ അപകടമാണ് ഒഴിവായത്.

NDR News
18 Nov 2023 11:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents