headerlogo
recents

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് 200 ഗ്രാം വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു

ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല

 തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് 200 ഗ്രാം വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു
avatar image

NDR News

20 Nov 2023 03:38 PM

കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറിയിൽ പിൻവശത്തെ ഭിത്തി തുരന്ന് 200 ഗ്രാം വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

       ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല.

     കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തൊട്ടടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു.

NDR News
20 Nov 2023 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents