സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷൻ 1600 രൂപയായി ഉയർത്തി
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് തീരുമാനം അറിയിച്ചത്

തിരുവനന്തപുരം: കേരളത്തിലെ നാലിനം ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്താൻ തീരുമാനമായത്.
അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയും അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് തീരുമാനം അറിയിച്ചത്.