പേരാമ്പ്ര പട്ടണത്തിൽ നവ കേരള സദസ്സ് പ്രമാണിച്ച് ഗതാഗത നിയന്ത്രണം
നവംബർ 24 ഉച്ചയ്ക്ക് രണ്ടു മുതൽ ചാനിയം കടവ് വടകര റൂട്ടിൽ ഗതാഗത ക്രമീകരണം ഉണ്ടാവും

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ നവ കേരള സദസിന്റെ ഭാഗമായി നവംബർ 24ന് പട്ടണത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും കുറ്റിയാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുഴുവൻ കല്ലോട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി കടന്നു പോകേണ്ടതാണ്. ഈ ഭാഗത്തു നിന്ന് നവ കേരളത്തിനായി വരുന്ന എല്ലാ വാഹനങ്ങളും പേരാമ്പ്ര മാർക്കറ്റ് റോഡ് ജംഗ്ഷൻ വഴി പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ആളെ . മുന്നോട്ടു .പോയി മുട്ടൻതല റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് റോഡ് വഴി പേരാമ്പ്ര ബൈപ്പാസിൽ ഇടതുവശത്തായി പാർക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തു നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴിയാണ് കടന്നു പോകേണ്ടത്. ഉച്ചയ്ക്ക് ഒരു മണി മുതൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം നാളെ ഇറക്കി തിരിച്ചു പോകണം . ചെറിയ വാഹനങ്ങൾ കോർട്ട് റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ് വലിയ വാഹനങ്ങൾ വാല്യക്കോട് കനാൽ റോഡ് വഴി പോകേണ്ടതാണ്. നവ കേരള സദസ്സിൽ പങ്കെടുക്കാൻ കുറ്റ്യാടി മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾ പേരാമ്പ്ര ടൗൺ മേപ്പയൂർ റോഡ് ജംഗ്ഷൻ വഴിയും കോഴിക്കോട്ട് നിന്ന് വരുന്ന വാഹനങ്ങൾ പേരാമ്പ്ര ടൗൺ മേപ്പയൂർ റോഡ് ജംഗ്ഷൻ വഴിയും പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം എത്തി ആളെ ഇറക്കണം.മേപ്പയ്യൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളും ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്ത് ആളെ ഇറക്കണം. ഇതിനുശേഷം ബസുകൾ മുന്നോട്ടുപോയി മുട്ടൻതറ റോഡ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ്ര ബൈപ്പാസിൽ ഇടതു വശത്തായി പാർക്ക് ചെയ്യണം. ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൊട്ടം തറ ചേനായി റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസിൽ സമാനരീതിയിൽ പാർക്ക് ചെയ്യണം എന്നും ബന്ധപ്പെട്ടവർ അറിയിച്ചു..നവ കേരള സദസിൽ പങ്കെടുക്കാൻ വരുന്ന ഇരുചക്ര വാഹന യാത്രക്കാർ ഹൈസ്കൂൾ റോഡിൽ പാർക്കിംഗ് ഗ്രൗണ്ട് ഒന്നിലും രണ്ടിലും മറ്റു ചെറു വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ട് മൂന്നിലും പാർക്ക് ചെയ്യണം. ഉച്ചയ്ക്ക് 1. 30 വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന പൊതു സ്വകാര്യ വാഹനങ്ങൾക്ക് പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. നവംബർ 24 ഉച്ചയ്ക്ക് രണ്ടു മുതൽ ചാനിയം കടവ് വടകര റൂട്ടിൽ ഗതാഗത ക്രമീകരണം ഉണ്ടാവും. നവ കേരളയാത്ര കടന്നുപോകുന്ന വഴിയിൽ കല്ലോട് മുതൽ പേരാമ്പ്രം മാർക്കറ്റ് മേപ്പയൂർ റോഡ് ജംഗ്ഷൻ ഹൈസ്കൂൾ റോഡ് എരവട്ടൂർ കനാൽമുക്ക് വരെയുള്ള ഭാഗങ്ങളിൽ റോഡിൻറെ ഇരു വശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. കിഴിഞ്ഞാണ്യം ക്ഷേത്രം ശിശുമന്ദിരം റോഡ് എന്നിവയ്ക്ക് സമീപം പാർക്കിംഗ് സൗകര്യം ഒരുക്കുക ബസ്സുകൾ പേരാമ്പ്ര ബൈപ്പാസിന്റെ കിഴക്കു വശത്ത് റോഡിൽ മാർജിനിൽ നിർത്തിയിടണം.