ചെറുവണ്ണൂരിൽ ദുരന്തനിവാരണ ക്ലാസ് നടത്തി
ക്ലാസിനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്ക് സംശയ നിവാരണവും
ചെറുവണ്ണൂർ: കുടുംബശ്രീ സി.ഡി.എസ്, ജെൻഡർ റിസോഴ്സ് സെന്റർ സംയുക്തമായി പേരാമ്പ്ര ഫെയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുമായി ചേർന്ന് ദുരന്ത നിവാരണം, ഗാർഹിക സുരക്ഷ, ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ചെറുവണ്ണൂർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി രാധ സ്വാഗതം പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. റഫീഖ് കാവിൽ ക്ലാസ്സെടുത്തു.
ഗാർഹികാവശത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോളു ണ്ടാകുന്ന അപകടങ്ങൾ, അതിനെതിരെയുള്ള മുൻ കരുതലകൾ , വൈദ്യുതിയുമായി ബന്ധപ്പെട്ട ഗാർഹിക അപകടങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി വിവരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ, സിഡിഎസ് അക്കൗണ്ടന്റ്, മെമ്പർമാർ, സ്നേഹിത ജെൻഡർ ഹെല്പ് ഡസ്ക് സർവീസ് പ്രൊ വൈഡർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ കാന്റീൻ ജീവനക്കാർ എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. ക്ലാസിനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്ക് സംശയ നിവാരണം നടത്തി. ശേഷം ജി ആർ സി കമ്മ്യൂണിറ്റി കൗൺസിലറായ ശ്രീമതി ശ്രീഷ്മ നന്ദി പറഞ്ഞു.

