headerlogo
recents

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; പൊലീസ് സുരക്ഷ ശക്തമാക്കി

കോഴിക്കോട് ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് ലഭിച്ചത്.

 നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി;  പൊലീസ് സുരക്ഷ ശക്തമാക്കി
avatar image

NDR News

24 Nov 2023 12:27 PM

കോഴിക്കോട്: നവകേരള സദസ്സിന് മാവോയിസ്റ്റ് ഭീഷണി. 'നക്സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സർക്കാരിനെ കേരള സദസ്സിൽ ശക്തമായ പാഠം പഠിപ്പിക്കും' എന്ന് കത്തിൽ എഴുതിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് ലഭിച്ചത്. 

 

സിപിഎംഐഎം എൽ റെഡ് ഫ്ലാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കു മുമ്പും ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

NDR News
24 Nov 2023 12:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents