headerlogo
recents

നവകേരള സദസ് ഇന്ന് കോഴിക്കോട്

വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും

 നവകേരള സദസ് ഇന്ന് കോഴിക്കോട്
avatar image

NDR News

24 Nov 2023 10:04 AM

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കും. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും.

      വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും.നാദാപുരം മണ്ഡലത്തിലെ പരിപാടി രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.

    പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ വേദികൾക്കരികെ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

NDR News
24 Nov 2023 10:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents