ബാലുശ്ശേരി മണ്ഡലത്തിൽ നവ കേരള സദസ്സ് ഇന്ന് 3 മണിക്ക്
ബാലുശ്ശേരി ടൗണിൽ കെഎം സച്ചിൻ ദേവ് എംഎൽഎയുടെ നേതൃത്വത്തിൽ മിനി മാരത്തൺ

ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 3:00 മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബാലുശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലേക്ക് എത്തും. 5000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് നവ കേരള സദസ്സിനായി ഒരുക്കിയിട്ടുള്ളത്. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ബാലുശ്ശേരിയിലേക്ക് സ്വീകരിക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാന വേദിയിൽ കലാപരിപാടികൾ അരങ്ങേറും. രാവിലെ 10 മണി മുതൽ ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു തുടങ്ങും. ബാലുശ്ശേരി ബി ഡി ഒ ബിനു ജോസിനാണ് ചുമതല. നവകേരള സദസിന്റെ പ്രചരണാർത്ഥം ബാലുശ്ശേരി ടൗണിൽ കെഎം സച്ചിൻ ദേവ് എംഎൽഎയുടെ നേതൃത്വത്തിൽ മിനി മാരത്താൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, ഇസ്മയിൽ കുറുമ്പൊയിൽ, നോഡൽ ഓഫീസർ ജയകൃഷ്ണൻ , ടി പി രവീന്ദ്രനാഥ് എന്നിവരടക്കം അമ്പതോളം പേർ പങ്കെടുത്തു.