headerlogo
recents

നവകേരള സദസ് ; പാലക്കാട് വേദിക്കരികെ 21 വാഴകൾ വെച്ച് കോൺഗ്രസ് പ്രതിഷേധം

രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു

 നവകേരള സദസ് ; പാലക്കാട് വേദിക്കരികെ 21 വാഴകൾ വെച്ച് കോൺഗ്രസ് പ്രതിഷേധം
avatar image

NDR News

01 Dec 2023 12:23 PM

പാലക്കാട് : നവകേരള സദസിന്റെ വേദിക്കരികില്‍ കോൺഗ്രസ്സ് പ്രതിഷേധം . 21 വാഴകൾ വെച്ചായിരുന്നു പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ ചിനക്കത്തൂര്‍ കാവിന് സമീപത്താണ് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം.

      രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് വാഴകള്‍ പിഴുതെറിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു.

     മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

NDR News
01 Dec 2023 12:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents