headerlogo
recents

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

പുതിയ ആരോപണങ്ങൾ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

 കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
avatar image

NDR News

04 Dec 2023 05:52 PM

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്. പുതിയ ആരോപണങ്ങൾ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

     പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ സ്വാഭാവിക നടപടിക്രമമെന്നോണം ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളെ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ ആരെയൈങ്കിലും അന്വേഷണ ചുമതല പ്രത്യേകമായി ഏൽപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. 

    കേസിന്റെ ആദ്യഘട്ടത്തിൽ ഡി.ഐ.ജി ആർ നിശാന്തിനിക്കായിരുന്നു അന്വേഷണ ചുമതല. പിന്നീട് ഒരു അടിയന്തിര സാഹചര്യമുണ്ടായതിനാൽ ഡി.ഐ.ജി പോസ്റ്റിലുള്ള ഒരാളുടെ നേതൃത്വത്തിൽ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗത്തെയും ഉൾപ്പെടുത്തി കൊണ്ട് ഒരു അന്വേഷണത്തിലേക്ക് പോവുകയായിരുന്നു. 

NDR News
04 Dec 2023 05:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents