മിഠായി നല്‍കി വീട്ടിലെത്തിച്ച് 9 വയസുകാരനെ പീഡിപ്പിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ചു
പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതല്‍ കഠിന തടവ് അനുഭവിക്കണം

തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശിയായ മധുവിനെയാണ് (49) ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കാട്ടാക്കട അതിവേഗോ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ അഞ്ചുവർഷത്തെ കഠിന തടവിനും 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ ഉണ്ട്.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.