headerlogo
recents

ജലനിരപ്പ് ഉയർന്നു; ജാഗ്രത നിർദേശം, മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

നാളെ രാവിലെ 10 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക.

 ജലനിരപ്പ് ഉയർന്നു; ജാഗ്രത നിർദേശം, മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും
avatar image

NDR News

18 Dec 2023 03:47 PM

  മുല്ലപ്പെരിയാർ :കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും. നാളെ രാവിലെ 10 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക.

പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.നിലവിൽ ഡാമിലെ ജലനിരപ്പ് 137.50 അടിയാണ്. പരാമവധി 142 അടിയാണ് സംഭരണശേഷി.

   അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശ ങ്ങളിൽ കഴിഞ്ഞ ദിവസങ്ങൾ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ പ്രളയവും കൂടി മുൻ നിർത്തിയാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം.

NDR News
18 Dec 2023 03:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents