നവജീവൻ നവകലാ കേന്ദ്രത്തിന്റെ "ഗമനം 2023" വർണ്ണപ്രഭയോടെ വൈരങ്കോടിന്റെ ഗ്രാമീണ മണ്ണിൽ അരങ്ങേറി
പ്രമുഖ സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു.

തിരുനാവായ:കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നൂറോളും കലാകാരന്മാർ ഒത്തു ചേർന്ന "ഗമനം 2023" പരിപാടിയിൽ കലാകാരന്മാരെ ആദരിക്കലും, നവജീവന്‍ ഫിലിംസിന്റെ " കരിയും പുകയും" ഫിലിമിന്റെ പ്രകാശനവും നടന്നു.
പ്രമുഖ സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. ടി. കെ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു .തിരൂര്‍ ദിനേശ് വിശിഷ്ടാതിഥിയായി .ഇബ്രാഹിം തിക്കോടിയുടെ "ചൂട്ടുവെളിച്ചം" കവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം, സിനിമ പശ്ചാത്തല സംവിധായകൻ ജോയ് മാധവ് എടപ്പാൾ, തിരൂർ ദിനേശിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .
നവജീവൻ സംസ്ഥാന സെക്രട്ടറി യും സിനിമ സംവിധായകനുമായ രവീന്ദ്രനാഥ് വൈരംകോട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷീദ ജലീൽ, കൃഷ്ണ കുമാർ പുല്ലൂരാൻ, വെട്ടൻ ഷെരീഫ് ഹാജി, കായക്കൽ അലി, വയലിനിസ്റ്റ് കെ.കെ.മുഹമ്മദ് അലി, ഗായികമാരായ ദേവയാനി രാജൻ തിരൂർ, പ്രസീത അജിത്ത്, ഈശ്വർ ഉണ്ണി, നസീബ് അനന്താവൂർ, ഷെരീഫ് തിരുത്തി, നാസർ കൊട്ടാരത്തിൽ, വിപിൻ പുത്തൂരത്ത്, അശ്വിൻ കൃഷ്ണ, ജിഷ്ണുനാഥ്, കെ.എ. ഹമീദ്, ജി.മണികണ്ഠൻ, ഗായകൻ കെ.ടി. മുഹമ്മദ്, വേണുഗോപാൽ പാലക്കാട്, കെ.എ. ഖാദർ എന്നിവർ സംസാരിച്ചു.
മെജീഷ്യൻ വിസ്മയം ഷംസുദ്ദീന്റെ മാജിക് ഷോയും,വിപിൻ പുത്തൂരത്ത് നയിച്ച കനവ് കലാ ബ്രദേഴ്സിന്റെ നാടൻപാട്ടും, മാപ്പിളപ്പാട്ടും, റിയാലിറ്റി ഷോ ഫെയിം ഷിഫ് ല സിനു നയിച്ച കരോക്കെ ഗാനമേളയും "ഗമനം 2023"നെ മിഴിവുറ്റതാക്കി.