headerlogo
recents

വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെ കോളേജ് ബസ് തടഞ്ഞ് ഡ്രൈവർക്ക് മര്‍ദനം

കോളേജ് അധികൃതർ മാനന്തവാടി പൊലീസിൽ പരാതി നൽകി

 വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെ കോളേജ് ബസ് തടഞ്ഞ് ഡ്രൈവർക്ക് മര്‍ദനം
avatar image

NDR News

23 Dec 2023 09:34 AM

മാനന്തവാടി: വയനാട്ടിൽ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മർദിച്ചതായി പരാതി. നടവയൽ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസിനാണ് മർദനമേറ്റത്. കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മാനന്താവാടി രണ്ടേ നാലിൽ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. കോളേജ് വിദ്യാർത്ഥികളെ ഇറക്കാൻ പോകുമ്പോഴാണ് മർദനം. വഴിയില്‍ വെച്ച് ഒരു സംഘം വാഹനം ത‍ടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. 

     കഴിഞ്ഞ വർഷം സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം കോളേജില്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നിരുന്നു. അവിടെ വച്ച് വാഹനത്തിന് സൈഡ് നൽകുന്നതിൽ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മർദനത്തിൽ കലാശിച്ചത്. കോളേജ് അധികൃതർ മാനന്തവാടി പൊലീസിൽ പരാതി നൽകി.

 

NDR News
23 Dec 2023 09:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents