headerlogo
recents

ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു

ഇന്നലെ ദര്‍ശനം നേടിയത് 97000 ഭക്തര്‍

 ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു
avatar image

NDR News

24 Dec 2023 09:32 AM

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദർശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

   പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് കാരണം പമ്പയിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തിരക്കിൽ വർദ്ധനവ് ഉണ്ടായാൽ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും സാധ്യതയുണ്ട്.      

 

   ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിമായുള്ള ഘോഷയാത്ര മറ്റന്നാൾ ശബരിമലയിൽ എത്തും. 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും.

NDR News
24 Dec 2023 09:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents