റെക്കോർഡ് നേട്ടവുമായി ബെവ്‌കോ : 154.77 കോടിരൂപയുടെ മദ്യമാണ് വിറ്റത്.
ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്.
തിരുവനന്തപുരം: ഇത്തവണയും ക്രിസ്മസിന് ബെവ്കോയിൽ റെക്കോഡ് മദ്യ വിൽപ്പന. മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.
ഈ വർഷം ഡിസംബർ 22, 23 ദിവസങ്ങളിൽ 84.04 കോടി രൂപയുടെ മദ്യ വിൽപ്പന ഉണ്ടായി. 2022 ഡിസംബറിൽ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്ന് ചാലക്കുടിയിൽ 6385290 രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്.
ചങ്ങനാശേരി, ഇരിഞ്ഞാലക്കുട നോർത്ത് പറവൂർ എന്നിവിടങ്ങളിലും പതിവിലും കൂടുതൽ രൂപയുടെ മദ്യമാണ് വിറ്റത്.

