headerlogo
recents

പന്തിരിക്കരയില്‍ ഓവുചാലിൽ തള്ളിയ മണ്ണ് നീക്കിയില്ലെന്നു പരാതി

150 മീറ്റർ നീളമുമുള്ള ഓവുചാലാണ് മണ്ണ് നിറഞ്ഞ് കാടുമൂടി കിടക്കുന്നത്

 പന്തിരിക്കരയില്‍ ഓവുചാലിൽ തള്ളിയ മണ്ണ് നീക്കിയില്ലെന്നു പരാതി
avatar image

NDR News

25 Dec 2023 08:09 AM

പേരാമ്പ്ര:കടിയങ്ങാട്, പെരുവണ്ണാമൂഴി, പൂഴിത്തോട് റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞിട്ടും ഓവുചാലിൽ തള്ളിയ മണ്ണ് നീക്കിയില്ലെന്നു പരാതി. പന്തിരിക്കര, പള്ളിക്കുന്ന്, പള്ളിപ്പറമ്പിന് സമീപമുള്ള 150 മീറ്റർ നീളമുമുള്ള ഓവുചാലാണ് മണ്ണ് നിറഞ്ഞ് കാടുമൂടി കിടക്കുന്നത്. ഇതുകാരണം മലിനജലമ ഒഴുകിപ്പോകാതെ തടസ്സപ്പെടുന്നു.

     റോഡ് നവീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നു മാറ്റിയാ മണ്ണാണ് ഈ ഭാഗത്ത് തള്ളിയത്. മഴക്കാലത്ത്. പള്ളിപ്പറമ്പിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം നേരിട്ട് എത്തുന്നതാണ് റോഡ് തകരാൻ കാരണം. കാന പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ കോടികൾ മുടക്കി നവീകരിച്ച റോഡ് പൂർണമായി തകരും. സംഭവം കരാറുകാരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

 

NDR News
25 Dec 2023 08:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents