headerlogo
recents

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി

സംഭവസ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസിഡര്‍ക്കായുള്ള കത്ത് ലഭിച്ചു

 ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി
avatar image

NDR News

27 Dec 2023 06:48 AM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്രായേല്‍ എംബസി വക്താവ് പറഞ്ഞു. സംഭവസ്ഥലത്ത് എന്‍ഐഎയും ഫോറന്‍സിക് സംഘവും പരിശോധന നടത്തിയെങ്കിലും സ്‌ഫോടനവുമായി ബന്ധപ്പെടുന്ന സുപ്രധാന വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഇസ്രയേല്‍ അംബാസിഡര്‍ക്കായുള്ള കത്ത് കണ്ടെത്തിയതായി വിവരമുണ്ട്.വൈകിട്ട് 5.20ഓടെയാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി അഗ്‌നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. 

  സംഭവസ്ഥലത്ത് ആദ്യം എത്തിയ അഗ്‌നി രക്ഷാ സേനയും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഫോറന്‍സിക് സംഘം എത്തിയത്. പരിശോധനയില്‍ സ്‌ഫോടക വസ്തുവിന്റെ അവശിഷ്ട്ടം കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടന ശബ്ദം കേട്ടതായും സ്ഥലത്തുനിന്ന് പുക ഉയരുന്നത് കണ്ടതായും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. സ്ഥലം എന്‍ഐഎയും ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പ്രദേശത്തെ തിരച്ചിലില്‍ ഇസ്രയേല്‍ അംബാസിഡര്‍ക്കായുള്ള ഒരു കത്ത് കണ്ടെത്തിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ സുരക്ഷാ ശക്തമാക്കി. മേഖലയില്‍ പൊലീസ് പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NDR News
27 Dec 2023 06:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents